അടൂർ : പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കോപ്മാർട്ടിൽ ക്രിസ്മസ് ബസാർ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. ജോസ് കളീക്കൽ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ പി.വി. രാജേഷ്, ഭരണസമിതിയംഗങ്ങളായ കെ.ആർ.ശങ്കരനാരായണൻ, പി റ്റി. വേണുഗോപാലൻ നായർ, അൻഷാദ്, എം.അലാവുദീൻ, രമേശൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് അന്നമ്മ സാം, കോ - ഓപ്മാർട് ഇൻചാർജ് രജനി, മാനേജർ പ്രവീൺ എന്നിവർ പ്രസംഗിച്ചു. അത്യാധുനിക രീതിയിലുള്ള ക്രിസ്മസ് ഡെക്കറേഷൻ ഐറ്റംസ്, വിവിധയിനം സ്റ്റാറുകൾ, എൽ ഇ ഡി ബുൾബുകൾ കൂടാതെ വിവിധ സ്വാദിലുള്ള കേക്കുകൾ ഉൾപ്പെടെ ഉള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്.