കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് തമിഴ്നാട് സ്വദേശികളായ അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. നെടുമൺകാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ ശെൽവരാജ്(54), സുബ്രഹ്‌മണ്യൻ(50),ബാബു (48),ജഗന്നാഥൻ ( 52),വിനോദ് കുമാർ (28)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. കോന്നി ഡി വൈ എസ്. പി രാജപ്പൻ റാവുത്തർ, കൂടൽ സി. ഐ പുഷ്പകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.