തിരുവല്ല: മാർത്തോമാ സഭയിലെ വൈദികനും ഇടതുപക്ഷ സഹയാത്രികനുമായ റവ.എ.പി ജേക്കബിന് പുരോഗമന കലാസാഹിത്യസംഘം ഇരവിപേരൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹതീരം ഒരുക്കി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം.തോമസ് ഐസക് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയ പ്രസിഡന്റ് പി.ബി. അഭിലാഷ് അദ്ധ്യക്ഷനായി. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.കെ.അനന്തഗോപൻ, പി.സി.സുരേഷ് കുമാർ,എൻ.എസ്.രാജീവ്, കൈപ്പട്ടൂർ തങ്കച്ചൻ, രാജൻ വർഗീസ്, ബി.എ.ബിജുകുമാർ, സണ്ണി മാർക്കോസ് എന്നിവർ സംസാരിച്ചു. അഡ്വ.എൻ രാജീവിന്റെ നേതൃത്വത്തിലാണ് സ്നേഹതീരം രൂപകൽപ്പന ചെയ്തത്. വിശിഷ്ടാതിഥികൾ അവിടെ മരങ്ങൾ നട്ടുപിടിപ്പിച്ചു. കുടുംബശ്രീയുടെ ലഘുഭക്ഷണ ശാലയും തുടങ്ങി.