തിരുവല്ല: മതസംഘടനകളും പ്രവർത്തകരും സമാധാനത്തിന്റെ സന്ദേശം പരത്തുന്നവരായിരിക്കണമെന്നും മതസ്പർദ്ധ ഒഴിവാക്കാൻ വരും തലമുറകൾക്ക് മതമൈത്രിയുടെ സന്ദേശം നൽകണമെന്നും ബിഷപ്പ് തോമസ് ശാമുവൽ പറഞ്ഞു. മൈത്രി സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ശ്രീരാമകൃഷ്ണാശ്രമത്തിൽ സംഘടിപ്പിച്ച വിശാല എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റവ.ഡോ.ജോസ് പുന്നമഠത്തിന്റെ അദ്ധ്യക്ഷതയിൽ നിർവിണ്ണാനന്ദ സ്വാമി, മൗലവി നജീബ് മുനാനി, ഡോ.ജോസഫ് ചാക്കോ, എ.വി.ജോർജ്, ജേക്കബ് മദിനഞ്ചേരി, ശ്രീനാഥ് എം.റ്റി.രാജു,സണ്ണി,ജോസ് പള്ളത്തുചിറ എന്നിവർ പ്രസംഗിച്ചു.