അടൂർ : മലപ്പുറം കോട്ടക്കലിൽ ഈ മാസം 9,10,11 തീയതികളിൽ നടക്കുന്ന പി.ഡി പി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിളംബര ജാഥക്ക് അടൂരിൽ സ്വീകരണം നൽകി. പി.ഡി.പി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ ജാഥാ ക്യാപ്റ്റനായുള്ള വിളംബര ജാഥക്ക് അടൂരിൽ നൽകിയ സ്വീകരണം പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ സ്വാമി വർക്കല രാജ് ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റൻ അബ്ദുൽ ജബ്ബാർ. മണ്ണി റസാഖ്, ഹബീബ് റഹുമാൻ, നൗഷാദ് ഏനാത്ത്, ഹക്കിം പമ്മം, ജോസ്, അസീസ് പഴകുളം , മുനീർ മണ്ണി, റഷീദ് പത്തനംതിട്ട , ബദർ പഴകുളം ,ഷീജ അസീസ്, ഷൈജ ഷാജഹാൻ, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.