05-ex-service

പത്തനം​തിട്ട : കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് 35-ാം വാർഷികവും കുടുംബ സംഗമവും യൂണിറ്റ് പ്രസിഡന്റ് വി.ജെ.തോമസിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭാ കൗൺസിലറും മുൻ ചെയർപേഴ്സണുമായ റോസ്ലിൻ സന്തോഷ് ഉദ്​ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ടി.പദ്മകുമാർ അങ്ങാടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ക്യാപ്ടൻ വാസുക്കുട്ടൻ നായർ , വസന്തകുമാരി, പി.റ്റി.ബാബു, സി.കെ.സോമരാജൻ, എം.എൻ.രാധാകൃഷ്​ണൻ, റ്റി.ഇ.സലിം തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.