nda

ചെങ്ങന്നൂർ: വികസനത്തിനൊപ്പം ചിന്തിക്കുന്ന ജനവിഭാഗമാണ് ഭാരതത്തിലുള്ളതെന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. എൻ.ഡി.എ തിരുവൻവണ്ടൂർ ബ്ലോക്ക് ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി സുജന്യ ഗോപി, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, അജി.ആർ നായർ, പി.ജി മഹേഷ്, രോഹിത് പി കുമാർ, ശ്രീവിദ്യ മുഖശ്രീ, രാജേഷ് കുമാർ, ടി.ഡി രാജീവ്, സേതുലക്ഷ്മി, മോഹനൻ വല്യവീട്ടിൽ, അനു പി. ഓമനകുട്ടൻ, ജി.വിഷ്ണു, അനിൽ ആര്യാസദനം തുടങ്ങിയവർ പ്രസംഗിച്ചു.