
ചെങ്ങന്നൂർ: സി.പി. എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും വെൺമണി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ജി ശങ്കരപ്പിള്ളയുടെ 20-ാമത് അനുസ്മരണത്തോടനുബന്ധിച്ച് ചെറുമകൻ ദീപക് നൽകിയ 25,000 രൂപ കരുണ പെയിൽ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പിതാവ് ബി.ഉണ്ണികൃഷ്ണ പിള്ള കൈമാറി. കരുണ ഗവേണിംഗ് ബോഡി അംഗം എം.ശശികുമാർ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, വൈസ്.പ്രസിഡന്റ് പി.ആർ രമേശ് കുമാർ, മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.എസ് ഗോപിനാഥൻ, മേഖല കൺവീനർ ബി.ബാബു. എ.കെ ശ്രീനിവാസൻ, നെൽസൺ ജോയി, കെ.എസ് ഷിജു, പ്രൊഫ.ആർ രാജഗോപാൽ, സി.ആർ ഷീജു എന്നിവർ പങ്കെടുത്തു.