
ഇരവിപേരൂർ : കോൺഗ്രസിന്റെ തിരിച്ചുവരവിലൂടെ മാത്രമേ രാജ്യത്തെ വീണ്ടെടുക്കാൻ സാധിക്കുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ഇരവിപേരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും പ്രതിഭാ സംഗമവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലേക്ക് കടന്നുവന്നവരെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് സോജു ഏബ്രഹാം ചാക്കോ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശിവപ്രസാദ്, ഡി.സി.സി അംഗം ഗോപി മോഹൻ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ വർക്കി ഉമ്മൻ,മാത്യു ഏബ്രഹാം, ജിജി ജോൺ മാത്യു,സുനിൽ മറ്റത്ത് ,ജോളി ബെന്നി എന്നിവർ സംസാരിച്ചു.