അടൂർ : താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ നേതൃത്വത്തി മണക്കാല ദീപ്തി സ്പെഷ്യൽ സ്കൂളിൽ ലോകഭിന്നശേഷി ദിനം ആചരിച്ചു. ലീഗൽ സർവീസ് കമ്മിറ്റിയംഗം ഫാ. ഗീവർഗീസ് ബ്ളാഹേത്ത് ഉദ്ഘാടനം ചെയ്തു. ഭീപ്തി സ്കൂൾ പ്രിൻസിപ്പൽ സൂസമ്മ മാത്യൂ അദ്ധ്യക്ഷതവഹിച്ചു. അഡ്വ. മണ്ണടി രാജു മുഖ്യ പ്രഭാഷണവും കുട്ടികൾക്ക് ക്ളാസെടുത്തു. കുഞ്ഞമ്മ സണ്ണി, ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് നിയമപാഠം, ബ്രോഷർ എന്നിവയും വിതരണം ചെയ്തു.