06-macfast

പത്തനംതിട്ട: മാക്ഫാസ്റ്റ് കോളേജിൽ വോട്ടർ രജിസ്‌ട്രേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം തഹസിൽദാർ സുനിൽ.പി.എ നിർവഹിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പുതിയ വോട്ടർമാരെ ചേർക്കാൻ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
മാക്ഫാസ്റ്റ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് നോഡൽ ഓഫീസർ റ്റിജി തോമസ്, തിരുവല്ല ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ.ജോർജ്, കോളേജ് യൂണിയൻ ചെയർമാൻ നരേന്ദ്രൻ എസ്.പി എന്നിവർ പ്രസംഗിച്ചു. ഒട്ടേറെ വിദ്യാർത്ഥികൾ വോട്ടേഴ്‌സ് രജിസ്‌ട്രേഷൻ ക്യാമ്പിലൂടെ വോട്ടർ പട്ടികയിൽ ഇടംതേടി.