കോഴഞ്ചേരി: പുറമറ്റം രണ്ടാംവാർഡിൽ കവുംങ്ങുംപ്രയാർ ചെറുതോടത്ത് വർഗീസ് ഉമ്മന് (മോനായി 48) പന്നിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റു.. തിങ്കളാഴ്ച രാത്രി 10.30ന് വളർത്തു നായയുടെ കുര കേട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് പന്നി കുത്തി വീഴ്ത്തി ആക്രമിച്ചത്. വലതുകാലിന് പൊട്ടലും മുറിവുമുണ്ട്. കുഞ്ഞുങ്ങളടക്കം പതിനഞ്ചിലേറെ പന്നികൾ കൂട്ടമായാണ് എത്തിയതെന്ന് വർഗീസ് പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ പരിചരണത്തിലാണ്