
കോഴഞ്ചേരി : മാരാമൺ കൺവെൻഷന്റെ താത്കാലിക പാലത്തിന്റെ നിർമ്മാണോദ്ഘാടനം തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവഹിച്ചു. റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, റൈറ്റ്.റവ.ഡോ.ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ, റൈറ്റ്.റവ.ഡോ.ഗ്രിഗറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ, ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ, ട്രഷറാർ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, അനി കോശി, റ്റിജു എം.ജോർജ്, ജോർജ് കെ.നൈനാൻ, ഇവാ.മാത്യു ജോൺ.എം, ജോസ് പി.വയയ്ക്കൽ, പി.പി.അച്ചൻകുഞ്ഞ്, സഭാ കൗൺസിൽ അംഗം വർഗീസ് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം സാറാതോമസ്, ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ എന്നിവർ പങ്കെടുത്തു.