ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ ഗുരുദേവ കൃതികളും ഗുരുദർശങ്ങളുടെ വ്യാഖ്യാനങ്ങളും ഉൾപ്പെടുത്തി ഗുരുദർശനം 2023 എന്ന പേരിൽ പുസ്തക പ്രദർശനം നടത്തി. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പറും ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാനുമായ ഡോ. എ.വി ആനന്ദരാജ് ഉദ്ഘാടനംചെയ്തു. ഡോ. ഷെറിൻ, വിനയ ചന്ദ്രൻ , ഡോ. സ്മിത ശശിധരൻ , യൂണിയൻ ചെയർമാൻ കുമാരി ഗംഗ, ബൈജു, രതീശ് കുമാർ എന്നിവർ പ്രസംഗിച്ചു.