പന്തളം : പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂരഹിതർക്ക് വസ്തു വാങ്ങി നൽകിയതിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർ കെ ആർ വിജയകുമാർ തന്നെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒന്നാം വാർഡ് കൗൺസിലർ സൗമ്യ സന്തോഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. തികച്ചും അടിസ്ഥാന രഹിതമായ വാർത്ത കെട്ടിച്ചമച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ചതായും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സൗമ്യ സന്തോഷ് പറഞ്ഞു. കൗൺസിലറായപ്പോൾ മുതൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. പണം നൽകിയിട്ടില്ലെന്ന്പരാതി ഉന്നയിച്ച സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ബിജെപി വാർഡ് പ്രസിഡന്റ് സി.കെ .രാധാ മണിയമ്മയും പങ്കെടുത്തു.