nava
നവകേരള സദസ്സിൻ്റെ ഭാഗമായി ലഹരി മുക്ത കേരളം വിഷയത്തിൽ സെമിനാർ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: നവകേരള സദസിന്റെ ഭാഗമായി മുളക്കുഴ യിൽ നടന്ന ലഹരിമുക്ത കേരളം സെമിനാർ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ അദ്ധ്യക്ഷയായി. സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി ഒലീന മോഡറേറ്ററായി. കെ.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, ടി.കെ ഇന്ദ്രജിത്ത്, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ, ജോയിന്റ് എക്സൈസ് കമ്മിഷണർ ആർ.ഗോപകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ കുമാർ, റിട്ട.പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ സദാനന്ദൻ, ഡി.പ്രദീപ് എന്നിവർ സംസാരിച്ചു.