പത്തനംതിട്ട: പട്ടികജാതി-പട്ടികവർഗ്ഗ ലിസ്റ്റിൽ മറ്റ് മത വിഭാഗങ്ങളെ ഉൾപ്പെടുത്തരുതെന്നും സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കാൻ നിയമ നിർമ്മാണം നടത്തണമെന്നും സാംബവ മഹാസഭ സംസ്ഥാന ജനറൽ ബോഡിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 4ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംഘാടക സമിതി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻകുട്ടി മൂവാറ്റുപുഴ, സി. സുബാഷ് കൊല്ലം, പി.ആർ കൃഷ്ണൻ കുട്ടി, കെ.പി രാമചന്ദ്രൻ, എ എൻ ഭാസ്ക്കരൻ, പി.കെ അശോകൻ, അജികുമാർ ഇലന്തൂർ, വി.പി തങ്കച്ചൻ, എം.ആർ സുനിത, കെ.എസ് കവിത, സുധീഷ് ആദിച്ചനല്ലൂർ, സി.ബാബു, ജി.ആർ ബിജു, എം.കെ ഗോപാലൻ, കെ.എസ് അനന്തകൃഷ്ണൻ, രേഷ്മരാജ് കല്ലറ എന്നിവർ പ്രസംഗിച്ചു. കെ.കെ സഹദേവൻ കോഴിക്കോട് രക്ഷാധികാരി, കൃഷ്ണൻകുട്ടി മൂവാറ്റുപുഴ ചെയർമാൻ, കെ.പി രാമചന്ദ്രൻ ജനറൽ കൺവീനർ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു.