ചെങ്ങന്നൂർ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ നവാഭിഷിക്ത എപ്പിസ്‌കോപ്പാമാർക്ക് സ്വീകരണവും അനുമോദനസമ്മേളനവും എട്ടിന് വൈകിട്ട് 4.30ന് പുത്തൻകാവ് മതിലകം ആരോഹണം മാർത്തോമ്മാ ഇടവകയിൽ നടക്കും. സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ എപ്പിസ്‌കോപ്പാമാർക്കാണ് ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന്റെ സ്വീകരണം നൽകുന്നത്. മാർത്തോമ്മാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷനാകും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യസന്ദേശം നൽകും. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഡോ.സാംസൺ എം ജേക്കബ്, ഡോജോൺ ജോർജ്, പ്രൊഫ.ഷൈനു കോശി, കെ.ജെ. ജോർജ്, ജോജി ചെറിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.