തിരുവല്ല: ചെന്നൈയിൽ നിന്ന് കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തീർത്ഥാടക സംഘത്തിന് ഇസ്കോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെന്നൈ സ്വദേശി കോതണ്ഡരാമദാസിന്റെ നേതൃത്വത്തിൽ അമ്പതോളം പേരുടെ സംഘമാണ് വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനുശേഷം ഇന്നലെ തിരുവല്ലയിലെത്തിയത്. ഇസ്കോൺ തിരുവല്ല സെക്രട്ടറി പേശാല ഗോപാൽദാസിന്റെ നേതൃത്വത്തിലുള്ള ഭക്തജനങ്ങൾ തീർത്ഥാടക സംഘത്തിന് ദർശന സൗകര്യവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി നൽകിയാണ് യാത്രയാക്കിയത്.