
പത്തനംതിട്ട : കൗമാര കലയുടെ തുടിപ്പുകളുമായി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ വേദി ഒന്നിൽ രാവിലെ ഒൻപതിന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാ മാമാങ്കത്തിന് തിരശീല ഉയരും. 160 ഇനങ്ങളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളാണ് പ്രതിഭ തെളിയിക്കുന്നത്. 11 വേദികളിലാണ് മത്സരങ്ങൾ. ഒൻപതിനാണ് സമാപനം.
ഇന്ന്
വേദി ഒന്ന് മൗണ്ട് ബഥനി: രാവിലെ 9.30ന് ഉദ്ഘാടനം. തുടർന്ന് മാർഗം കളി, ചവിട്ടുനാടകം.
വേദി രണ്ട് ബഥനി ഒാപ്പൺ ഒാഡിറ്റോറിയം: നാടകം (എച്ച്.എസ്), (എച്ച്.എസ്.എസ്)
വേദി മൂന്ന്: കുമ്പഴ വടക്ക് ശാലേം ഒാഡിറ്റോറിയം: ഭരതനാട്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്).
വേദി നാല് : കുമ്പഴ വടക്ക് എസ്.എൻ.വി യു.പി.എസ് : (വയലിൻ, ഗിത്താർ, ബ്യൂഗിൽ, ട്രിപ്പിൾ)
വേദി അഞ്ച് : മൈലപ്ര സെന്റ് ജോർജ് ഒാർത്തഡോക്സ് മിനി ഒാഡിറ്റോറിയം: (ശാസ്ത്രീയ സംഗീതം)
വേദി ആറ് : മൈലപ്ര എസ്.എച്ച് ഹയർസെക്കൻഡറി ഒാഡിറ്റോറിയം: ചിത്രരചന.
വേദി ഏഴ് : എം.എസ്.സി എൽ.പി.എസ് മൈലപ്ര: ഉപന്യാസം, കഥാരചന, കവിതാരചന
വേട്ടി എട്ട് : എസ്.എച്ച് ഹൈസ്കൂൾ:സംസ്കൃതം രചനകൾ, പ്രശ്നോത്തരി
വേദി ഒൻപത് : എസ്.എച്ച്.ടി.ടി.എെ ഹാൾ: അറബി, ഉറുദു, കന്നട, തമിഴ് രചനകൾ.
വേദി പത്ത് : എൻ.എം.എൽ.പി.എസ് മൈലപ്ര: കന്നട പദ്യം ചൊല്ലൽ, പ്രസംഗം.
ദിവസം പതിനായിരം പേർക്ക് ഭക്ഷണം
ഒാമല്ലൂർ അനിൽ ബ്രദേഴ്സാണ് കലോത്സവത്തിന് ഭക്ഷണം ഒരുക്കുന്നത്. ഇന്നലെ പാലുകാച്ചൽ ചടങ്ങ് നടന്നു. 25 വർഷമായി പത്തനംതിട്ട, കൊല്ലം ജില്ലാ കലോത്സവങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നത് അനിൽ ബ്രദേഴ്സാണ്. ഒരു ദിവസം പതിനായിരം പേർക്ക് ഭക്ഷണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.