ചെങ്ങന്നൂർ: പാറമണൽ യൂണിറ്റ് ആരംഭിക്കാൻ ലൈസൻസ് നൽകാതെ പത്ത് വർഷമായി വെൺമണി പഞ്ചായത്ത് അധികൃതർ ബുദ്ധിമുട്ടിക്കുകയാണെന്ന് വെൺമണി പുന്തല മേലേപ്ലാക്കാട്ട് വീട്ടിൽ എം.കെ വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2012 മുതൽ യൂണിറ്റ് ആരംഭിക്കാനുള്ള നിയമപരമായ എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ റോഡിന് വീതിയില്ലെന്ന കാരണം പറഞ്ഞാണ് ലൈസൻസ് നൽകാത്തത്. ലൈസൻസ് അനുവദിച്ചു നൽകാമെന്ന ഉറപ്പിൽ 2021 - 22 വർഷത്തെ കെട്ടിട നികുതി തുകയായ 2.73 ലക്ഷം രൂപ അടയ്ക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് തുക അടച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപയോളം സംരംഭത്തിന് മുടക്കിയിട്ടുണ്ട്.