millat

കോഴഞ്ചേരി : സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര ചെറുധാന്യവർഷാചാരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന 'മില്ലറ്റ് ഫെസ്റ്റ്' വെള്ളിയാഴ്ച നടക്കും. രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്‌സ് ഉദ്ഘാടനം ചെയ്യും. ചെറുധാന്യ കർഷകനും വ്യവസായിയുമായ പ്രശാന്ത് ജഗൻ മുഖ്യപ്രഭാഷണം നടത്തും. ചെറുധാന്യങ്ങൾ,ചെറുധാന്യങ്ങളിൽ നിന്ന് തയാറാക്കിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് കോ ഓർഡിനേറ്റർമാരായ ഡോ.ലീന ഏബ്രഹാം, അധീന എൽസ ജോൺസ് എന്നിവർ അറിയിച്ചു.