06-dony-thomas
പുത്തൻ കാവ് മെത്രാപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ മാർ പീലക്‌സിനോസ് എവറോളിങ് ട്രോഫിക്ക് വേണ്ടി നടത്തിയ സംവാദ മത്സരം ജില്ലാ ജഡ്ജി ഡോണി തോമസ് വറുഗീസ് ഉദ്ഘാടനം ചെയ്യുന്നു. ഇടത്തു നിന്ന് എ അനുശ്രീ, മന്ന മറിയം ഷിബു, ദേവിക, സോഫി കോശി, പ്രിയ ജേക്കബ്, ലിജി അലക്‌സാണ്ടർ , ജി. മുരുകൻ, പ്രഫ: ജോർജ് ജോസഫ്, സുനിൽ പി.ഉമ്മൻ, എബി അലക്‌സാണ്ടർ , പി.ഇ. വർക്കി, കെ.ഒ. തോമസ്, റിയ റേച്ചൽ രാജീവ്, എസ്. നന്ദ ബാല, ഹേസൽ ജോ ആൻ ഉമ്മൻ എന്നീ വർ സമീപം.


ചെങ്ങന്നൂർ: പുത്തൻകാവ് മെത്രാപ്പോലിത്തൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ബറോഡ സെന്റ് ബെയ്‌സിൽ സൊസെറ്റിയുമായി ചേർന്ന് നടത്തിയ സംവാദ മത്സരം ജില്ലാ ജഡ്ജി ഡോണി തോമസ് വറുഗീസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രിയ ജേക്കബ്, ഹെഡ് മാസ്റ്റർ എബി അലക്‌സാണ്ടർ , പ്രൊഫ. ജോർജ് ജോസഫ് , ജി. മുരുകൻ, സോഫി കോശി, ബിന്ദു മാണി, ലിജി അലക് സാണ്ടർ , സുനിൽ പി. ഉമ്മൻ, കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല സെന്റ് മേരീസ് റെസിഡൻഷ്യൽ പബ്ലിക് സ്‌കൂളിന്ഒന്നാം സ്ഥാനവും തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്‌കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. മികച്ച സംവാദകയ്ക്കുള്ള തോമസ് മാർ അത്തനാസിയോസ് സ്മാരക കാഷ് അവാർഡ് തിരുവല്ല സെന്റ് മേരീസ് സ്‌കൂളിലെ നിധി മേരി എബ്രഹാമിന് ലഭിച്ചു.