 
ചെങ്ങന്നൂർ: കുടുംബവഴക്കിനെ തുടർന്ന് മുളക്കുഴ പന്നിയുഴത്തിൽ അജയഭവനത്തിൽ രാധ (57) കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ശിവൻകുട്ടിയെ (68) ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.ശിവൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് രാധ പിണങ്ങി മാസങ്ങളോളം അവരുടെ വീട്ടിൽ പോയി താമസിക്കാറുണ്ട്. പിന്നീട് ശിവൻ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുവരും. ഇന്നലെ വഴക്കിനിടെ കറിക്കത്തി ഉപയോഗിച്ച് ശിവൻ രാധയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇതിന് ശേഷം വിവരം മറ്റുള്ളവരോട് പറഞ്ഞു. ഒാടിക്കൂടിയവർ രാധയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ശിവൻ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. അവിടെ നിന്നാണ് പിടികൂടിയത്. രാധയുടെ മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: അജയ്, അജിത് (ഗൾഫ്).