പടയണിപ്പാറ: എസ്.എൻ.ഡി.പി യോഗം പടയണിപ്പാറ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ പത്താമത് വാർഷിക മഹോത്സവം ഇന്നാരംഭിക്കും. എട്ടിന് സമാപിക്കും. ഗുരുപൂജ, അന്നദാനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദമൂട്ട്, വിഗ്രഹ ഘോഷയാത്ര, സമാപന സമ്മേളനം എന്നിവയുണ്ടാകും.