chittayam
നിറപൊലിവ് വിഷൻ 2026 ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : നല്ല ഭക്ഷണസംസ്കാരമാണ് നാം ശീലമാക്കേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിറപൊലിവ് വിഷൻ 2026ന്റെ ഭാഗമായി പള്ളിക്കലിൽ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിച്ചുള്ള മില്ലറ്റ് ഗ്രാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കലിൽ 25 സെന്റ് സ്ഥലത്താണ് ആദ്യ ഘട്ടമെന്നോണം മില്ലറ്റ് കൃഷി ചെയ്യുന്നത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ചെറുധാന്യങ്ങൾ കഴിക്കുന്നത് ഉപകരിക്കുമെന്നും ചിറ്റയം പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡയറക്റ്റർ മിനി സി.ആർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മ, എം.മനു, സിന്ധു ജയിംസ്, കെ.ജി ജഗദീശൻ സുപ്രഭ, പ്രമോദ്, രഞ്ജിനി കൃഷ്ണകുമാർ, ജോജി മറിയം, റോഷൻ ജോർജ്, ഷിബിൻ, ജിനേഷ്, സ്മിത,ശ്രീവല്ലി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.