
തിരുവല്ല: കോൺഗ്രസ് നിയോജകമണ്ഡലം ശില്പശാല രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ്. റെജി തോമസ്, സതീഷ് ചാത്തങ്കരി, കോശി പി.സക്കറിയ, ജേക്കബ് ചെറിയാൻ, എബി മേക്കരിങ്ങാട്ട്, രാജേഷ് ചാത്തങ്കരി, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, അഭിലാഷ് വെട്ടിക്കാടൻ, അനു ജോർജ്,നിഷ അശോകൻ എന്നിവർ പ്രസംഗിച്ചു. പ്രദീപ് താമരക്കുടി ക്ലാസെടുത്തു.