
ചെങ്ങന്നൂർ: സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ സമൂഹം നയിക്കട്ടെ എന്ന സന്ദേശവുമായി ബോധവൽക്കരണ ജില്ലാതല ഐ.ഇ.സി വാൻ ക്യാമ്പയിൽ ചെങ്ങന്നൂരിൽ നിന്നാരംഭിച്ചു. നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡിൽ നഗരസഭാ അദ്ധ്യക്ഷ സൂസമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. അശ്വതി അനിരുദ്ധൻ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിജോ പീറ്റർ, മനോജ് സെബാസ്റ്റിയൻ, മിനി അശോകൻ എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിൽ എത്തുന്ന വാൻ ക്യാമ്പയിന്റെ ഭാഗമായി കെ.എസ്ആർ.ടി.സി ബസിൽ എച്ച്.ഐ.വി സിഫിലിസ് പരിശോധന, കൗൺസലിംഗ്, ബോധവൽക്കരണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ ബോധവത്ക്കരണം ഉൾപ്പെടുത്തിക്കൊണ്ടുള്ള കായംകുളം വിമലയുടെ കഥാപ്രസംഗവും അവതരിപ്പിക്കുന്നുണ്ട്. വാൻ ക്യാമ്പയിൻ ചേർത്തലയിൽ സമാപിക്കും.