aituc

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെസ് പിരിച്ച് ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക, പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി ഡിസ്ട്രിക്ട് ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മുണ്ടപ്പളളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി. രാജൻ, സോമനാഥൻ നായർ, ജോയി പുളിന്താനം , എസ്. അജയൻ, എന്നിവർ പ്രസംഗിച്ചു.