അടൂർ : പറക്കോട് സർവീസ് സഹകരണ ബാങ്കിൽ സഹകാരി സമ്പർക്ക പരിപാടി ആരംഭിച്ചു. ബാങ്കിന്റെ പരിധിയിലുള്ള എല്ലാ ഭവനങ്ങളും സന്ദർശിച്ച് പുതിയ അംഗത്വം, അക്കൗണ്ട്, ചിട്ടി, നിക്ഷേപം എന്നിവ ആരംഭിക്കുകയും, വായ്പ കുടിശികയായിട്ടുള്ള സഹകാരികൾക്ക് നവകേരളീയം കുടിശ്ശികനിവാരണ പദ്ധതി പ്രകാരമുള്ള ആനുകൂല്യം നൽകിക്കൊണ്ട് വായ്പ കുടിശ്ശിക അടച്ചു തീർക്കുക എന്നിവയാണ് ലക്ഷ്യം. ബാങ്ക് പ്രസിഡണ്ട് അഡ്വ. ജോസ് കളീക്കൽ ആദ്യ നിക്ഷേപം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാ ഭരണസമിതികളും നിക്ഷേപം നടത്തുകയും,സഹകാരികളുടെ ഭവനങ്ങൾ സന്ദർശനം ആരംഭിക്കുകയും ചെയ്തു.ബാങ്ക് വൈസ് പ്രസിഡണ്ട് പി.വി രാജേഷ്, ഭരണസമിതി അംഗങ്ങളായ കെ.ആർ ശങ്കരനാരായണൻ, സി.മോഹനൻ നായർ, ബാങ്ക് സെക്രട്ടറി അന്നമ്മ സാം ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു