anushka

പത്തനംതിട്ട : അപ്പീലിലൂടെ എത്തി ഒന്നാംസ്ഥാനം സ്വന്തമാക്കിയ ആനന്ദത്തിലാണ് ചെറുകുളഞ്ഞി ബി.എ.എച്ച്.എസിലെ അനുഷ്ക. അനുഷ്കയെ ഭരതനാട്യം പഠിപ്പിക്കുന്നത് സഹോദരിമാരായ അഖിലയും അനഘയുമാണ്. വിജയത്തിന്റെ ക്രഡിറ്റ് സഹോദരിമാർക്ക് നൽകുകയാണ് ഇൗ ഏഴാം ക്ലാസുകാരി. ഉപജില്ലയിൽ നിന്ന് അപ്പീൽ വാങ്ങിയാണ് ജില്ലാ കലോത്സവത്തിന് ആദ്യമായി എത്തുന്നത്. ഡ്രൈവറായ അച്ഛൻ രാധാകൃഷ്ണനും അമ്മ ശോഭാ കുമാരിയും പിൻതുണയായുണ്ട്. യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡുമാണ് ഈ മിടുക്കി നേടിയത്.