പത്തനംതിട്ട: കൈപ്പട്ടൂർ ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് മഹാ ഇടവകയിലെ പെരുന്നാൾ എട്ട്, ഒമ്പത്, പത്ത്, 11 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എട്ടിന് രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, 5.45ന് തിരുമേനിമാർക്ക് സ്വീകരണം, ആറിന് സന്ധ്യാ നമസ്‌കാരം തുടർന്ന് നവീകരിച്ച ദേവാലയത്തിന്റെ ശുദ്ധീകരണം. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത, ഡോ ഏബ്രഹാം മാർ സൊറഫിം വലിയ മെത്രാപോലീത്ത, മാത്യുസ് മാർതേവോദോസിയോസ് മെത്രാലീത്ത എന്നിവരുടെ നേതൃത്വത്തിൽ നടക്കും. എട്ടിന് ആശീർവാദം. ഒമ്പതിന് രാവിലെ 7.15ന് മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് മൂന്നിന് സൺഡേ സ്‌കൂൾ സംഗമം ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 5.45ന് സന്ധ്യാ നമസ്‌കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ. പത്തിന് രാവിലെ 10. 30ന് സുവിശേഷസംഘം വാർഷിക സമ്മേളനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും. നാലിന് വാദ്യമേളം അവതരണം, 7.15ന് റാസ, പത്തിന് ആശീർവാദം. 11ന് രാവിലെ എട്ടിന് മൂന്നിന്മേൽ കുർബ്ബാന. വൈകിട്ട് മൂന്നിന് പകൽ പ്രദർശനം, 5.30ന് നേർച്ചവിളമ്പ്, കൊടിയിറക്ക്, പെരുന്നാൾ പൊതുയോഗം. വാർത്താ സമ്മേളനത്തിൽ ഫാ. ലിറ്റോ ജേക്കബ്ബ്, ഫാ. ജിബു സി ജോയി, ട്രസ്റ്റി ഡോ. തോമസ് ജോർജ്ജ്, സെക്രട്ടറി ബിജു വർഗീസ്, പബ്ലിസിറ്റി കൺവീനർമാരായ ബിജു ജോൺ, ഷാജി ജോൺ എന്നിവർ പങ്കെടുത്തു.