uparodham
തിരുവല്ല നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയറെ ബി.ജെ.പി കൗൺസിലർമാർ ഉപരോധിച്ചപ്പോൾ

തിരുവല്ല : നഗരസഭ എൻജിനീയർ സെക്ഷനിലെ കെടുകാര്യസ്ഥയ്ക്കെതിരെ അസിസ്റ്റന്റ് എൻജിനീയറെ ബി.ജെ.പി കൗൺസിലർമാർ തടഞ്ഞുവച്ചു. രാമപുരം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സ്, വാതക ശ്‌മശാനം, ശബരിമല ഇടത്താവളം, ടേക്ക് എ ബ്രേക്ക്, പബ്ലിക് സ്റ്റേഡിയം. ഷീ ലോഡ്ജ് എന്നിവ പ്രവർത്തനക്ഷമമാക്കുക, വഴിവിളക്കുകൾ തെളിക്കുക, താറുമാറായ റോഡുകൾ പുനരുദ്ധരിക്കുക, നഗരസഭയിലെ ഫയലുകൾ അപ്രത്യക്ഷമാകുന്നത് അന്വേഷിക്കുക, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. രണ്ടര മണിക്കൂറോളം നീണ്ട ഉപരോധത്തെ തുടർന്ന് പ്രശ്നങ്ങളിൽ പരിഹാരം കാണാമെന്ന മുനിസിപ്പൽ സെക്രട്ടറി ദീപേഷ് ഉറപ്പു നൽകിയതോടെ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ബി.മുരുകേഷ്, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ നേതൃത്വം നൽകി. നഗരസഭാ അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുവാനും തീരുമാനിച്ചു.