ചെങ്ങന്നൂർ: ഡിസംബർ 16ന് ചെങ്ങന്നൂരിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് പുലിയൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ സെമിനാർ മുൻ മന്ത്രി ഡോ.ടി.എൻ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, രമ മോഹൻ, പി.വിശ്വംഭര പണിക്കർ, ദിലീപ് കുമാർ, ടി.ടി ഷൈലജ, സവിത മഹേഷ്, സുജാ രാജീവ്, സ്വർണമ്മ, ഇന്ദിരാ ശശീന്ദ്രൻ, എം.സി വിശ്വൻ, ബിഡിഒ ദിൽഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈലജ, ഗീത നായർ തുടങ്ങിയവർ പങ്കെടുത്തു.