എഴുമറ്റൂർ: എഴുമറ്റൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം നടത്തി. ഇന്ത്യൻ ജനതയുടെ നവോദ്ധാന നായകനും, ഇന്ത്യൻ ഭരണഘടനാ ശില്പിയും, അധഃസ്ഥിത ജനതയുടെ രാഷ്ട്രീയനേതാവുമായിരുന്ന അംബേദ്കർ, ദലിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കെതിരെയും പോരാടുന്നതിന് ജീവിതം ഒഴിഞ്ഞുവച്ച ആളായിരുന്നു ഡോ. ബി.ആർ. അംബേദ്കർ എന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുസ്ലീം ലീഗ് ജില്ലാ എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി അംഗം വിജയൻ വെള്ളയിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ഊന്നുകല്ലിൽ അദ്ധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം കേരള ഹിന്ദുചേരമർസംഘം സംസ്ഥാന കമ്മറ്റിയം കെ.എ. ഉണ്ണിക്കണ്ണൻ നിർവഹിച്ചു. ഷിയാസ് എഴുമറ്റൂർ, ജോസഫ്, വിമൽ തോമ്പിൽ, പ്രണവ് മഞ്ചുനിവാസ് എന്നിവർ പ്രസംഗിച്ചു.