കോന്നി: കോന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് കായികോത്സവത്തിന്റെ വിളംബര ഘോഷയാത്ര കോന്നി എസ്.ഐ രവീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്രയ്ക്ക് ശേഷം നടന്ന ചടങ്ങ് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.പി.സി എം.ജെ സ്മിത, ധന്യ ആർ. ചന്ദ്രൻ, ജി.സി സുനി, അമ്പിളി ഗോപാൽ, ആൻസി, സിജമോൾ എന്നിവർ സംസാരിച്ചു.