പത്തനംതിട്ട : ഫോണിലൂടെ പരിചയപ്പെട്ട വെച്ചൂച്ചിറ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ ടി. എ .സുരേഷിനെ ( സാജൻ- 42) വെച്ചൂച്ചിറ പൊലീസ് അറസ്റ്റുചെയ്തു. കെ.എസ്.ആർ.ടി.സി റാന്നി ഡിപ്പോയിലെ ഡ്രൈവറാണ്. 2018 ഡിസംബർ 17 മുതൽ ഈ വർഷം നവംബർ 25 വരെ വിവിധ സ്ഥലങ്ങളിൽ വച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി. ഇൻസ്‌പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.