ചെങ്ങന്നൂർ: ഭാര്യ കുത്തേറ്റ് മരിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവ് പിരളശേരി പന്നിയുഴത്തിൽ അജയ് ഭവനിൽ ശിവൻകുട്ടിയെ (68)റിമാൻഡു ചെയ്തു. കുടുംബ വഴക്കിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഭാര്യ രാധ (57) യെ കുത്തിക്കൊലപ്പെടുത്തിയതായാണ് കേസ്. ആറ് വർഷം മുൻപ് ഭർത്താവിനെതിരായി രാധ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യവും കൊലപാതകത്തിന് കാരണമായതായി പൊലീസ് പറഞ്ഞു. രാധയുടെ സംസ്കാരം ഇന്ന് രാവിലെ 11ന് പിരളശേരിയിലെ വീട്ടുവളപ്പിൽ നടക്കും