07-nelson-mandela
സാധു ജനവിമോചന സംയുക്തവേദി ആസ്ഥാനമായ പത്തനംതിട്ട അംബേദ്ക്കർ ഭവനിൽ നടന്ന അനുസ്മരണയോഗം ചെങ്ങറ ഭൂസമര സഹായ സമിതിയംഗം ബിനു ബേബി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സാധുജന വിമോചന സംയുക്തവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ. അംബേദ്കറുടെയും നെൽസൺ മണ്ടേലയുടെയും അനുസ്മരണം നടത്തി. ചെങ്ങറ ഭൂസമര സഹായ സമിതിയംഗം ബിനു ബേബി ഉദ്ഘാടനം ചെയ്തു. സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബേബി ചെരുപ്പിട്ടക്കാവ്, അജികുമാർകറ്റാനം, പുഷ്പ്പചന്ദ്രൻ മറൂർ, സുരേഷ്‌കുമാർ കല്ലേലി, അനിൽകുമാർ അക്ഷയ്ഭവൻ, ആർ.രാജൻ കമുകുംചേരി, കെ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.