exice-
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.അരുൺകുമാർ നയിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

ചെങ്ങന്നൂർ: പുലിയൂർ മാതൃക കുടുംബശ്രീ സി.ഡി.എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി കുടുംബശ്രീ അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.അരുൺകുമാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഗീത നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ടി.ടി ഷൈലജ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, എഡി.എസ് പ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ എസ്.ഡി കൺവീനർ രമ്യ, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെഅക്കൗണ്ടന്റ് സിമി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മികച്ച സേവനത്തിനു വി.അരുൺകുമാറിന് പുലിയൂർ മാതൃക സി.ഡി.എസ് സ്നേഹാദരവ് നൽകി.