പത്തനംതിട്ട: വയ്യാറ്റുപുഴ വി. കെ. എൻ. എം. വി. എച്ച്. എസ്. എസിലെ നാഷണൽ സർവിസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി. വാർഡ് മെമ്പർ ജോർജുകുട്ടി തെക്കേൽ ഊർജ്ജ സംരക്ഷണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഊർജ്ജ സംരക്ഷണ വലയവും പ്രതിജ്ഞയും സീതത്തോട് കെ. എസ്. ഇ. ബി. ഡിവിഷണൽ അസിസ്റ്റന്റ് എൻജിനീയർ ഗിരീഷ്. ഡിയുടെ നേതൃത്വത്തിൽ നടന്നു. പ്രിൻസിപ്പൽ ജ്യോതിഷ്‌കുമാർ എൻ., പ്രോഗ്രാം ഓഫീസർ ശ്രീലേഖ കെ., ജെന്നിഫർ ആർ, അസിൻ അഷ്‌റഫ് എന്നിവർ സംസാരിച്ചു.