പത്തനംതിട്ട: ജാതി സെൻസസ് കേരളത്തിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ലോഹ്യ സോഷ്യലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഡോ. അംബേദ്കർ 67-ാം ചരമ വാർഷികദിനാചരണസമ്മേളനം ആവശ്യപ്പെട്ടു. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ സി.കെ.അർജ്ജുനൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഐ.കെ.രവീന്ദ്രരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അനിൽ കൈപ്പട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കുഞ്ഞാമന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജനതാദൾ (യു) ജില്ലാ പ്രസിഡന്റ് എം.ജി. മനോഹരൻ, കേരള യുക്തിവാദിസംഘം ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞുകുഞ്ഞ്, ഷാജി എൻ.വി.,ബി. ധർമ്മരാജൻ, ശിവദാസൻ എം., കെ.ജെ. ഗോപകുമാർ, ഉഷ ജി. തുടങ്ങിയവർ പ്രസംഗിച്ചു. ഹരികുമാർ നന്ദി പറഞ്ഞു.