തിരുവല്ല : ക്രിസ്മസ് ശബരിമല തീർത്ഥാടന വേളയിലെ തിരക്ക് പരിഗണിച്ച് തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തര നടപടി സ്വീകരണമെന്ന് യു.ഡി.എഫ് തിരുവല്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാഗിരിഅദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കൺവീനർ വർഗീസ് ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻചെയർമാൻ ആർ.ജയകുമാർ, ആർ.മധുസുദൻ നായർ, പി.എ.അനീർ, കെ.പി കൊന്താലം, സജി എം.മാത്യു, ശോഭ ബിനു, ബിജു അലക്‌സ്, രാജൻ തോമസ്, സെബാസ്റ്റിൻ കടുവെട്ടൂർ, റോജി കാട്ടാശേരി, ജിബിൻ കാലായിൽ, രതീഷ് പാലിയിൽ, രാജേഷ് മലയിൽ, ജി.പോത്തിരക്കൻ എന്നിവർ പ്രസംഗിച്ചു.