പത്തനംതിട്ട : ദളിത് പീഡനങ്ങളും കൂട്ടക്കൊലകളും രാജ്യത്ത് ദൈനം ദിനം വർദ്ധി ച്ചുവരികയും, ഭരണഘടനാ പരിരക്ഷകൾ അട്ടിമറിക്കുകയും ചെയ്യുന്ന ഈ കാല ഘട്ടത്തിൽ ഡോ. ബി.ആർ അംബേദ്കറിന്റെ പ്രസക്തി ഏറി വരികയാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് പറഞ്ഞു. ജില്ലാ കമ്മറ്റി നടത്തിയ ഡോ. ബി.ആർ അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.രാജപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബോബി കാക്കനാംപള്ളി, മാത്യു മരോ ട്ടിമൂട്ടിൽ, രാമകൃഷ്ണൻ ആർ, പി.സി. രാജു, ഓമല്ലൂർ ദാമോദരൻ, ഐസക് മണി യാർ, സുരേഷ് മണക്കാല, കെ.എ. സോമൻ, തങ്കച്ചൻ മുള്ളൻപാറ, രാഘവൻ എം. കെ.ജെ പീറ്റർ, രാജീവ് എം.ആർ എന്നിവർ പ്രസംഗിച്ചു.