റാന്നി : സബ്സിഡി നിരക്കിൽ ഉത്പന്നങ്ങൾ വിതരണം ചെയ്യാത്തതിനെതിരെ കോൺഗ്രസ് റാന്നി - പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. അനിത അനിൽകുമാർ, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, സൗമ്യ. ജി. നായർ, ഷേർളി ജോർജ്, റൂബി കോശി, ചാക്കോ വി. സി, റെജി എബ്രഹാം, ഷിബു തോമസ്, ബിനോജ് ചിറയ്ക്കൽ, ജെറിൻ പ്ലാചേരിൽ, രാജു എബ്രഹാം, എൻ. ഐ. എബ്രഹാം, സുനിൽകുമാർ, ഷിബു പറങ്കിതോട്ടത്തിൽ, കുര്യൻ ജോൺ എന്നിവർ പ്രസംഗിച്ചു.