
പത്തനംതിട്ട : നിയെന്നെ മറന്നോ കണ്ണാ... എന്ന ഗാനം ശ്രുതിമധുരമായി ആലപിച്ച് പന്തളം എസ്.എസ്.എസ് ബോയ്സ് എച്ച്.എസിലെ ദേവനാരായണൻ കലോത്സവ വേദിയിലും താരമായി. ഫ്ളവേഴ്സ് ചാനലിൽ സീസൺ മൂന്നിലെ റണ്ണർ അപ്പായ ദേവനാരായണൻ എച്ച്.എസ് വിഭാഗം ലളിതഗാന മത്സരത്തിലാണ് ഒന്നാമതെത്തിയത്. ഇലുമ്പിക്ക എന്ന വെബ് സീരിയസിൽ 20ൽ പരം എപ്പിസോഡിലും അഭിനയിക്കുകയും ആൽബങ്ങൾക്കു വേണ്ടി പാടിയിട്ടുമുണ്ട്. കൊവിഡ് സമയത്താണ് മകന്റെ പാട്ടിലെ കഴിവ് പിതാവ് വേണുഗോപാലും അമ്മ സൗമ്യയും തിരിച്ചറിഞ്ഞത്. എം.ജി.ശ്രീകുമാർ മ്യൂസിക് അക്കാഡമിയിലൂടെയാണ് സംഗീത പഠനം.