
ശബരിമല : ശബരിമല കീഴ്ശാന്തി നാരായണൻ നമ്പൂതിരിയുടെ സഹായി തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (42) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ സന്നിധാനത്തെ വിശ്രമമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ രാംകുമാറിനെ സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ജയറാം, രമീല ദമ്പതികളുടെ മകനാണ്. ഭാര്യ: മഹേശ്വരി. മക്കൾ: അയ്യപ്പൻ, യോഗീശ്വരി. മരണത്തെ തുടർന്ന് ശുദ്ധിക്രിയകൾ നടത്തേണ്ടി വന്നതിനാൽ 20 മിനിറ്റ് വൈകിയാണ് ഇന്നലെ പുലർച്ചെ ശബരിമല നട തുറന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.