പത്തനംതിട്ട: കെ.പി.സി.സി നിർമ്മിച്ചു നൽകുന്ന ആയിരം വീടിന്റെ ഭാഗമായി ജില്ലയിൽ അനുവദിച്ച ഇലന്തൂർ പഞ്ചായത്തിൽ 7ാം വാർഡിലെ സ്വാമിനാഥന്റെ വീടിന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. എ.സുരേഷ് കുമാർ, ജെറി മാത്യു സാം, മേഴ്‌സി മാത്യു, വിൽസൺ ചിറക്കാല, ജയശ്രീ മനോജ്, പി.എം ജോൺസൺ, ഇന്ദിര ഇ.എ, പ്രസിഡന്റ് കെ.ജി റെജി തുടങ്ങിയവർ പ്രസംഗിച്ചു.