news
ടാറിങ് പൂർത്തിയാക്കിയ അറയ്ക്കമൺ ചുട്ടിപ്പാറ കലുങ്ക്

റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് ചേരുന്നിടത്തെ കലുങ്ക് നിർമ്മാണം കഴിഞ്ഞിട്ടും ഉപരിതലം ടാറിംഗ് ചെയ്തത് യാത്രക്കാർക്ക് ആശ്വാസമായി. ജനങ്ങളുടെ ദുരിതം കാണിച്ച് കേരള കൗമുദി പല തവണ റിപ്പോർട്ട് ചെയ്യുകയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്നാണ് നടപടിയായത്. നടത്താത്തതുമൂലം യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ഇതുവരെയും ഉപരിതലം ടാറിംഗ് പൂർത്തീകരിച്ചിരുന്നില്ല.നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് കരാറുകാർ മക്ക് ഉൾപ്പെടെ ഇറക്കി ഇട്ടെങ്കിലും മഴ പെയ്യുന്നതോടെ ഇവിടം ചെളിക്കുണ്ടായി മാറി. ഇരുചക്ര വാഹന യാത്രക്കാരും, കാൽനട യാത്രക്കാരുമാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. ഇതോടെപ്പം അത്തിക്കയം - അറയ്ക്കമൺ മുതൽ പെരുന്തേനരുവി റോഡിനു സമീപത്തുവരെ അറ്റകുറ്റപ്പണികളും നടന്നുവരുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്ന് ബലക്ഷയം സംഭവിച്ചതാണ്. ഇത് പൂർണ്ണമായും പൊളിച്ച ശേഷമാണ് പുതിയത് നിർമ്മാണം ആരംഭിച്ചത്. ക്രാഷ്ബാരിയർ ഇല്ലാത്തതുമൂലം നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. റോഡിലെ ഏറ്റവും വളവു കൂടിയ പ്രദേശമായ ഇവിടെ പുതിയ കലുങ്ക് വന്നപ്പോൾ വളവ് കുറച്ച് ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. അതോടൊപ്പം എവിടെ വെള്ളം ഒഴുകി കലുങ്കിലേക്ക് പോകുന്നതിനു കൃത്യമായ ഓട സംവിധാവും ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ ആദ്യം മുതലെ പരാതി പറയുന്നുണ്ട്. ഇതിനും പരിഹാരമായിട്ടില്ല.

നിലവിലുള്ള കലുങ്ക് പൂർണമായും പൊളിച്ച ശേഷം 10 മീറ്റർ വീതിയിലാണ് പുതിയ കലുങ്ക് നിർമ്മിച്ചിരിക്കുന്നത്.

..................................................................

നിർമ്മാണച്ചെലവ് 25 ലക്ഷം രൂപ