പന്തളം: പന്തളം വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിലുള്ള ഐക്യ ക്രിസ്മസ് ഗാനസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയാതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 ന് കുരമ്പാല സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി ഒാഡിറ്റോറിയത്തിൽ
പ്രസിഡന്റ് വി. ജി. ഷാജിയുടെ അദ്ധ്യക്ഷതയിൽ സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനാധിപർ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും. മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ പ്രസംഗിക്കും. സ്‌തോത്ര കാഴ്ചയായി ലഭിക്കുന്നതുക അനുകമ്പാ പ്രോജക്ടിനു വേണ്ടി ട്രഷറർ എം. ജി. സണ്ണികുട്ടി ഏറ്റുവാങ്ങും.
മലങ്കര ഓർത്തഡോക്‌സ് സഭ വൈദിക സെക്രട്ടറി റവ. ഫാ. ഡോ. നൈനാൻ. വി. ജോർജ്ജ്, രക്ഷാധികാരി റവ. ഫാ. ഗീവറുഗീസ് ജോൺ എന്നിവർ ഉപഹാരം വിതരണം ചെയ്യും. ഘോഷയാത്രയ്ക്ക് ശേഷം കുരമ്പാല ഓർത്തഡോക്‌സ വലിയ പള്ളി വികാരി റവ. ഫാ. പി. സി. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തും. റെജി സാമുവൽ സ്വാഗതവും അലക്‌സാണ്ടർ കാരയ്ക്കാട് നന്ദിയും പറയും. ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനവും അന്ന് നടക്കും.
പത്ര സമ്മേളനത്തിൽ ഭാരവാഹികളായ വി. ജി. ഷാജി , രാജൻ പാപ്പി , റെജി സാമുവേൽ , എം. ജി. സണ്ണികുട്ടി , ജോസ് ജോർജ്ജ് , അലക്‌സാണ്ടർ കാരയ്ക്കാട് , ഡെന്നീസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.